
കൊച്ചി: പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ എം റോയിയുടെ നാലാം ചരമ വാര്‍ഷികത്തില്‍ കെ എം റോയ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21ന് വൈകിട്ട് ആറു മണിക്ക് ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി.സഹകരണ- ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റ്സിലെ മുന്‍ അംബാസഡര്‍ പ്രൊഫ. വേണു രാജാമണി കെ എം റോയ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര് ഗോപകുമാര്‍, കെ എം റോയ് ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, കേരള സീനയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം വൈസ് പ്രസിഡന്റ് കെ ജി മത്തായി എന്നിവര്‍ കെ എം റോയിയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കും. കെ എം റോയ് ഫൗണ്ടേഷന് പ്രസിഡന്റ് എ മാധവന് അധ്യക്ഷത വഹിക്കും. രാജു പോള്‍, അഡ്വ. മനു റോയ് എന്നിവര്‍ പ്രസംഗിക്കും.
Photo Courtesy - Google







